Tuesday, 27 September 2016

വെള്ളായണി, താമരക്കായൽ (Vellayani, the lotus lake)!

The 1979 black and white Malayalam movie "Vellayani Paramu" was about a legendary local Robin Hood. The popular movie had made the place Vellayani quite famous in those days. Recently I happened to watch the movie again in YouTube and suddenly an urge came over me to visit the place in person.

വെള്ളായണി പരമു എന്ന മലയാളം സിനിമ കൊണ്ട് കേരളം മുഴുവൻ അറിഞ്ഞ സ്ഥലപ്പേരാണ് വെള്ളായണി. നസീറും ജയനും സോമനും അടൂർ ഭാസിയുമൊക്കെ അഭിനയിച്ച ആ സിനിമയിലെ "വില്ലടിച്ചാൻ പാട്ടു പാടി.." എന്ന ദേവരാജൻ മാഷ് സംഗീതം ചെയ്ത പാട്ടിലും "വെള്ളായണി അകലെ അകലെ" എന്ന് സ്ഥലനാമപരാമർശമുണ്ട്. പഴയ ഈ സിനിമ ഇയ്യിടെ വീണ്ടും കാണാനിടയായി. അപ്പോൾ അടുത്തുള്ള വെള്ളായണി കാണാൻ മോഹമായി.



One must see the lake in person to appreciate its beauty! Decorated with lotus, the lake provides an experience you will never forget. You must visit the place early in the morning before the flowers get plucked by the local temples.

വെള്ളായണി തടാകം ഒന്ന് കാണേണ്ടത് തന്നെ. നിറയെ താമര ഇലകളുമായി ഒരു കായൽ. പൂക്കൾ ധാരാളമുണ്ടാകുമെങ്കിലും ആരൊക്കെയോ നേരം വെളുക്കുമ്പോഴേ അതൊക്കെ പറിച്ച് കൊണ്ട് പോകും. അല്ലായിരുന്നെങ്കിൽ ഹാ! പൂക്കളില്ലാതെ തന്നെ മനോഹരമായ ഈ കായൽ കാഴ്ച അതിലും ഗംഭീരമായേനെ!






A tar road that passes through divides the lake into two. Renting a local country boat we can roam in the lake and see unpicked flowers on a remote area on the northern part. 

ഇറുക്കപ്പെടാതെ അവശേഷിച്ച പൂക്കളോട് കൂടിയ ഒരു മൂലയുമുണ്ട് കായലിൽ എങ്കിലും, അത് കാണണമെങ്കിൽ വള്ളമെടുത്തു പോകണം. അത് പിന്നീടൊരിക്കൽ.

We saw a cattle farm on the east side of the lake. Under the tree shades enjoying cool breeze were cows of many breeds. The farmhands were busy milking and washing.

കായലിന്റെ സമീപത്തു ഒരു പശു വളർത്തു കേന്ദ്രവുമുണ്ട്. അവിടെ കായൽക്കാറ്റുമേറ്റ് കുറെ പശുക്കൾ മേയുന്നു. അവരെ പരിപാലിച്ചു കൊണ്ട് കുറേപ്പേരും.






We see signs tat this wonder lake is now meeting its nemesis. The irresponsible has always a way or two to make a beautiful canvas dirty. The doom days are not far as the expanse is diminishing, plastic piles up and the greed flourishes!

Nowadays, I am more of a pessimist!

അത്ഭുത ഭംഗിയുള്ള ഈ മനോഹര തീരത്തിലെ ഈ കുളിർകാഴ്ചകൾക്ക് ഒടുക്കം വെയ്ക്കാൻ മറു കാഴ്ചകൾ ഏറെ!

മനോഹരമായ ചിത്രങ്ങൾ കണ്ടാൽ സഹി കെടുന്ന കുറെ ഏറെപ്പേർ നമ്മുടെ ചുറ്റുമുണ്ട്. അവർ ഈ കായൽ ചിത്രത്തിൽ കരി തേച്ചു കൊണ്ടേയിരിക്കുന്നു, തീരങ്ങളിലൊക്കെ വെട്ടിപ്പിടുത്തം. മാലിന്യവർണങ്ങളണിഞ്ഞു വെള്ളായണിയമ്മ കുളിക്കാതെ കുറിതൊടാതെ നിൽക്കുന്ന കാലം അധികം അകലെയല്ല. അതിന്റെ ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിയിരിക്കുന്നു.

ഞാനൊരു അശുഭാപ്തി വിശ്വാസി ആയിക്കൊണ്ടിരിക്കുന്നു!

No comments:

Post a Comment